കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മർദിച്ച കാര്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞു, സുഹൃത്തായ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മർദിച്ച കാര്‍ യാത്രക്കാരൻ വർക്കല സ്വദേശി ലഞ്ജിത് ആണെന്ന് തിരിച്ചറിഞ്ഞു. സുഹൃത്തായ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

എമർജൻസി ഗേറ്റിലൂടെ കടന്ന കാറിനെ തടഞ്ഞ് ശരിയായ വഴിയിൽ പോകണമന്ന് അരുൺ പറഞ്ഞു. എന്നാൽ അരുണിനെയും വലിച്ചുകൊണ്ട് കാർ മുന്നോട്ടുപോകുകയായിരുന്നു. രണ്ടുകാലുകൾക്കും പരുക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment