ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: കുഴികളില്ലാത്ത സ്ഥലം ഭൂമിയിൽ എവിടെയാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. താൻ കഥയെഴുതിയ പുതിയ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അന്വേഷിക്കുന്നത് കുഴികളില്ലാത്ത സ്ഥലമാണ്. ഭൂമിയിലും ബഹിരാകാശത്തും കുഴികളുണ്ട്. വലിയ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണെന്നും എം. മുകുന്ദൻ പറഞ്ഞു.
Advertisment
/sathyam/media/post_attachments/28FqLc72ERXQGL24oHHk.jpg)
‘എന്റെ സിനിമ തയാറായി വരുന്നുണ്ട്. അടുത്ത മാസം പ്രദർശിപ്പിക്കണം. ഞങ്ങൾ അന്വേഷിക്കുന്നത് കുഴിയില്ലാത്ത സ്ഥലമാണ്. ഭൂമിയിൽ മുഴുവൻ കുഴികളുണ്ട്. എന്നാൽ നിലാവിൽ സിനിമ പ്രദർശിപ്പിക്കാം എന്നുകരുതി. പക്ഷേ ഇവിടെ ഉള്ളതിനേക്കാൾ കുഴികളാണ് അവിടെ. അപ്പോള്‍ എവിടെയാണ് പ്രദര്‍ശിപ്പിക്കുക?’– മുകുന്ദൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us