കൊല്ലത്ത് മീൻ എടുക്കാൻ പോയവരുടെ ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചുകയറി 3 മരണം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ചു മൂന്നുപേര്‍ മരിച്ചു. മൂന്നുപേരും മല്‍സ്യത്തൊഴിലാളികളാണ്. ഒരു ബൈക്കിലാണു മൂന്നു പേരും സഞ്ചരിച്ചത്. പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണു മരിച്ചത്.

Advertisment

publive-image

പുലർച്ചെ മൂന്നിനു ശേഷമാണ് അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തിയത്. റോഡിന്റെ വശത്ത് കടൽകയറാതിരിക്കാൻവേണ്ടി അടുക്കിവച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

മൂന്നുപേരും മീൻ എടുക്കുന്നതിനായി കൊല്ലം ശക്തികുളങ്ങര ഭാഗത്തേക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഇവർ പുലർച്ചെയാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. അപകടം ഉണ്ടായ സമയം ആരും തീരദേശ പാതയായ ഈ വഴിക്കു വരാത്തതിനാൽ ഇവർ മൂന്നുപേരും രക്തം വാർന്നു മരിച്ചുവെന്നാണ് വിലയിരുത്തൽ.

Advertisment