കൊല്ലം: തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടി പരുക്കേൽപ്പിച്ചു. ഗുരുതര പരുക്കുകളോടെ തോട്ടം തൊഴിലാളിയായ ആന്തോണി സ്വാമി(51) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
/sathyam/media/post_attachments/z4qADvyJjhvJs1z6r3pD.jpg)
ശനിയാഴ്ച രാവിലെ അമ്പനാട് തോട്ടത്തിലെ ലോവര്‍ ഡിവിഷനിലായിരുന്നു സംഭവം. അന്തോണി സ്വാമിയും ഭാര്യ വ്യാകുല മേരിയും(49) ടാപ്പിങ് ജോലിക്കായി മിഡില്‍ ഡിവിഷനില്‍ നിന്നും ലോവര്‍ ഡിവിഷനിലേക്കു ബൈക്കില്‍ പോകുമ്പോഴായിരുന്നു ആനയുടെ ആക്രമണം.
സംഭവം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആനയുടെ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും വ്യാകുലമേരി ഇതുവരെ മോചിതയായിട്ടില്ല. ഭര്‍ത്താവിനൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാകുലമേരിയും മകനുമാണുളളത്.
ശനിയാഴ്ച രാവിലെ പിതവുപോലെ 6 മണി കഴിഞ്ഞപ്പോള്‍ വീട്ടില്‍നിന്നും ടാപ്പിങ് കാട്ടിലേക്ക് ഞാനും ഭര്‍ത്താവും ബൈക്കില്‍ പുറപ്പെട്ടു. ചാറ്റല്‍ മഴയുള്ളതിനാല്‍ മഴക്കോട്ട് ധരിച്ചിരുന്നു. വളവും മഴയും ആയതിനാല്‍ വളരെ വേഗത കുറച്ചാണ് ഭര്‍ത്താവ് ബൈക്ക് ഓടിച്ചിരുന്നത്.
ലോവര്‍ ഡിവിഷനില്‍ ഞങ്ങള്‍ വെട്ടുന്ന റബര്‍മരത്തിന്റെ അടുത്തെത്തിയപ്പോള്‍ തൊട്ടുമുകളില്‍ നിന്നും ഒരു കാട്ടാന പാഞ്ഞ് ബൈക്കിനെ ലക്ഷ്യമാക്കി വരുന്നത് കണ്ടു. ഉടന്‍തന്നെ ഭര്‍ത്താവ് ബൈക്ക് നിര്‍ത്തി
. ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയതും ആന പാഞ്ഞെത്തി ഭര്‍ത്താവിനെ തുമ്പിക്കൈക്കൊണ്ട് ചുഴറ്റി ദൂരേക്കെറിഞ്ഞു. സംഭവത്തെക്കുറിച്ച് വ്യാകുലമേരി പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us