ജിഷ്ണുവിനെ വീട്ടിലെത്തി മർദിച്ചു, മര്‍ദനത്തിനിടെ കമ്പിവടി നെഞ്ചിൽ കൊണ്ടു, പിന്നീട് ജിഷ്ണുവിനെ കനാലിൽ ഇട്ടതായി സുഹൃത്തിന് വാട്സാപ് സന്ദേശം; നാലുവര്‍ഷം മുന്‍പ് പുനലൂരില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്നു സംശയം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: പുനലൂരില്‍ നാലുവര്‍ഷം മുന്‍പ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്നു സംശയം. പ്രതിയെന്നു സംശയിക്കുന്നയാള്‍ സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശമാണ് പുതിയ തെളിവായി പുറത്തുവന്നത്.

Advertisment

publive-image

കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം തുടരുകയാണ്. വെഞ്ചേമ്പ് മംഗലത്ത് പുത്തൻവീട്ടിൽ എസ്.അനിലാൽ ഗിരിജ ദമ്പതികളുടെ ഏകമകനായ ജിഷ്ണുലാലിനെ 2018 മാര്‍ച്ച് 24നാണ് വീട്ടില്‍നിന്നു നാല് കിലോമീറ്റര്‍ അകലെ കനാലില്‍ മരിച്ചതായി കണ്ടത്.

ഒന്‍പതാം ക്ലാസുകാരനായ മകനെ സഹപാഠികള്‍ കൊലപ്പെടുത്തിയതാണെന്നാണു മാതാപിതാക്കളുടെ ആരോപണം. ഇതിനു തെളിവായി ഇപ്പോള്‍ പുറത്തുവിട്ടത് വാട്സാപ് സന്ദേശമാണ്.

പ്രതിയെന്നു സംശയിക്കുന്ന ഒരാള്‍ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശമാണിതെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ജിഷ്ണുവിനെ വീട്ടിലെത്തി മർദിച്ചു. മര്‍ദനത്തിനിടെ കമ്പിവടി ജിഷ്ണുവിന്റെ നെഞ്ചിൽ കൊണ്ടതായും പിന്നീട് ജിഷ്ണുവിനെ കനാലിൽ ഇട്ടതായുമാണു വാട്സാപ് സന്ദേശം. ‌

Advertisment