കൊല്ലം: കൊല്ലത്തെ ലോഡ്ജിൽ നിന്ന് 11 ശ്രീലങ്കക്കാര്‍ പിടിയിലായി. വിദേശത്തേക്ക് ബോട്ട് മാര്‍ഗം കടക്കാനെത്തിയതാണ് ഇവരെന്നാണു സൂചന. ഇതില്‍ ഒന്‍പതുപേര്‍ ശ്രീലങ്കന്‍ അഭയാര്‍ഥികളായി തമിഴ്നാട്ടില്‍ താമസിച്ചവരാണ്. പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ഇവരെ ചോദ്യംചെയ്യുന്നു. സംഭവം മനുഷ്യക്കടത്താണെന്ന രീതിയിലുള്ള അന്വേഷണമാണു പൊലീസ് തുടരുന്നത്.
/sathyam/media/post_attachments/OT4LVE99IPoy9cXm9Qfy.jpg)
സംഘം കൊല്ലത്തെത്തി ബോട്ടെടുത്ത് ഓസ്ട്രേലിയയിലേക്കു കടക്കാൻ ശ്രമിച്ചു എന്നാണു ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ പൊലീസിന്റെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ഇവരെ കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍നിന്ന് പൊലീസ് പിടികൂടുന്നത്.
ചെന്നൈ വിമാനത്താവളത്തിൽ ടൂറിസ്റ്റ് വീസയിലെത്തിയ രണ്ട് ശ്രീലങ്കക്കാർ പിന്നീട് എങ്ങോട്ടുപോയെന്നു വിവരമില്ലായിരുന്നു. തുടർന്ന് തമിഴ്നാട് ക്യൂബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കേരളത്തിലേക്കു കടന്നതായി വിവരം ലഭിച്ചു.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊല്ലത്ത് അന്വേഷണം നടത്തുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് സംഘം ഹോട്ടലിലെത്തുകയുമായിരുന്നു. രണ്ടു പേർക്കായി നടത്തിയ തിരച്ചിലിലാണ് ഒൻപതു പേരെ കണ്ടെത്തുന്നത്.
ഒൻപതിൽ ആറു പേർ ട്രിച്ചിയിലെ അഭയാർഥി ക്യാംപിലും മൂന്നു പേർ ചെന്നൈയിലെ ക്യാംപിലും ഉണ്ടായിരുന്നവരാണ്. സംഘത്തിൽ വേറെയും ആൾക്കാർ ഉള്ളതായാണു പൊലീസിന്റെ നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us