ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
കൊല്ലം: കൊട്ടിയത്ത് 14 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷൻ സംഘം. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാത്തതിനാൽ ബന്ധുവിന്റെ മകനാണ് ക്വട്ടേഷൻ നൽകിയതെന്നു പൊലീസ് പറഞ്ഞു.
Advertisment
/sathyam/media/post_attachments/xfOKLpEJcbLslB1ivPJj.jpg)
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്താണ് മകൻ പഠിക്കുന്നത്. കുട്ടിയെ മാർത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്തത്.
ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us