പതിനാലുകാരനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള ക്വട്ടേഷൻ; ഫിസിയോതെറപ്പിസ്റ്റിനെ കസ്റ്റഡിയിലെടുത്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം:  കൊല്ലം കൊട്ടിയത്ത് സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തിയ ശേഷം പതിനാലുകാരനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള ക്വട്ടേഷൻ ആണെന്നു പൊലീസ്.

Advertisment

publive-image

സംഭവത്തിൽ പ്രധാന പങ്കുള്ള ഫിസിയോതെറപ്പിസ്റ്റിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു.

കുട്ടിയുടെ അമ്മ പലരിൽ നിന്നു വാങ്ങിയ പണം തിരിച്ചുവാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ക്വട്ടേഷൻ. തട്ടിക്കൊണ്ടുപോയ ആറംഗ ക്വട്ടേഷൻ സംഘത്തിലെ അംഗം കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദ്– ഷീജ ദമ്പതികളുടെ മകൻ ആഷിക്കിനെ കഴിഞ്ഞ ദിവസം വൈകിട്ടു കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തഴുത്തല സ്വദേശിയും ഫിസിയോതെറപ്പിസ്റ്റുമായ സെയ്ഫിനെ(37)യാണു കൊട്ടിയം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

ഷീജയുടെ തഴുത്തലയിലെ കുടുംബവീടിന്റെ അയൽപക്കക്കാരാണു സെയ്ഫിന്റെ കുടുംബം. സെയ്ഫ് ആണു കുട്ടിയെ തട്ടിയെടുക്കാൻ തമിഴ്നാട് സംഘത്തിന് ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ നൽകിയതെന്നാണു പൊലീസിനു ലഭിച്ച വിവരം. ക്ലോറോഫോം ഉപയോഗിച്ചു മയക്കിയാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്.

Advertisment