കൊല്ലം: കൊല്ലത്ത് യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം. കൊല്ലം കടപ്പാക്കട സ്വദേശി ഉണ്ണിയെന്നു വിളിക്കുന്ന അഖിലിന്റെ (29) മരണത്തിലാണു ദുരൂഹത.
/sathyam/media/post_attachments/wOh5QPnGRKXKdL4015Oj.jpg)
കഴിഞ്ഞ ആറിനു രാത്രി പതിനൊന്നരയ്ക്കു മൊബൈലിൽ സംസാരിച്ചുകൊണ്ടു വീടിനു പുറത്തേക്കു പോയ അഖിൽ തിരികെയെത്തിയില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു.
തൊട്ടടുത്ത ദിവസമായ ഏഴിനു രാവിലെ ആറരയ്ക്കു വീടിനു സമീപമുള്ള റെയിൽവേ ട്രാക്കിലാണു മൃതദേഹം കണ്ടത്. തലയ്ക്കു മുറിവേറ്റ നിലയിൽ ആയിരുന്നു ശരീരം.
ട്രെയിൻ ഇടിച്ചു പരുക്കേറ്റതാണെന്നു വിശ്വസിക്കാനുമാകുന്നില്ലെന്ന് അഖിലിന്റെ അമ്മ പ്രശാന്തയും സഹോദരി അശ്വതിയും പറയുന്നു. ആരെങ്കിലും വിളിച്ചുവരുത്തി അപായപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കണമെന്ന് പ്രശാന്തി പറയുന്നു.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അഖിൽ അവിവാഹിതനാണ്. ഇവരുടെ ബന്ധുവായ ഉദയകുമാറാണ് അന്വേഷണം ആവശ്യപ്പെട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us