ചടയമംഗലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മരണം അറിയുന്നത് കുവൈറ്റില്‍ നിന്നും അവധിക്കായി ഭര്‍ത്താവ് രാവിലെ വീട്ടിലെത്തിയപ്പോള്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ പഴകുളം സ്വദേശിയായ ലക്ഷ്മി പിള്ള(24)യെയാണ് ചടയമംഗലത്ത് അക്കോണത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

ഭര്‍ത്താവ് കിഷോര്‍ രാവിലെ കുവൈത്തില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി.

തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരു വർഷം മുൻപാണ് കിഷോറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment