കൊല്ലം: മകളെ നഷ്ടപ്പെടുത്തിയത് ജപ്തി ബോര്‍ഡെന്നു അഭിരാമിയുടെ പിതാവ് അജികുമാർ. ജപ്തി ബോര്‍ഡ് മകള്‍ക്ക് വേദനയുണ്ടാക്കി. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് പറഞ്ഞതായും അജികുമാർ പറഞ്ഞു.
/sathyam/media/post_attachments/qFcNORVo1iziChKAF43V.webp)
‘ഭാര്യയും മോളുമായാണ് ആദ്യം ബാങ്കിൽ പോയത്. മകളെ റോഡിൽനിർത്തിയിട്ട് ഞാനും ഭാര്യയും കൂടി ബാങ്കിൽ കയറി ഞങ്ങളുടെ അവസ്ഥയൊക്കെ പറഞ്ഞു. അപ്പോൾ മാനേജർ പുറത്തുപോയിരുന്നു.
ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നപ്പോൾ മോള് പറയുന്നുണ്ടായിരുന്നു പപ്പ നമുക്ക് വീടൊന്നും വേണ്ട, വിൽക്കാം, വിറ്റ് കടം തീർക്കാമെന്ന്. ഇവിടെ വന്ന് ജപ്തി ബോർഡ് ഇരിക്കുന്നതു കണ്ടപ്പോൾ അവളുടെ മനസ്സ് പതറി. മുത്തച്ഛൻ അസുഖബാധിതനായി കിടക്കുന്നതു കൊണ്ട് ആളുകൾ കാണാൻ വരുമെന്നും ബോർഡ് ഇരുന്നാ നാണക്കേടാ, പപ്പാ അത് ഇളക്കി കള എന്നും പറഞ്ഞ് ഇവിടെയിരുന്നു കരഞ്ഞു. സർക്കാരിന്റെ കാര്യമല്ലേ മോളേ നമുക്ക് ഇളക്കി കളയാൻ അർഹതയില്ലെന്ന് ഞാൻ അവളോട് പറഞ്ഞു.
മാനേജർ അഞ്ചുമണിയോടെ വരുമെന്ന് പറഞ്ഞതിനാൽ മോളെ വീട്ടിൽനിർത്തി ഞാനും ഭാര്യയും കൂടി വീണ്ടും ബാങ്കിൽ പോയി. മൂന്നു ലക്ഷം രൂപ കുടിശികയുണ്ടെന്നും അത് അടയ്ക്കണമെന്നും മാനേജർ പറഞ്ഞു. എന്തെങ്കിലും സാവകാശത്തിന് റിക്കവറി പേപ്പർ തരാമെന്നു പറഞ്ഞു.
മൊബൈൽ നമ്പർ ഓർമയില്ലാഞ്ഞതിനാൽ ഭാര്യയെ ബാങ്കിൽനിർത്തി തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ ആൾക്കൂട്ടം കണ്ടത്. അച്ഛന് എന്തോ പറ്റിയെന്നാണ് കരുതിയത്. അച്ചൻ അസുഖബാധിതനായി കുറേക്കാലമായി കിടപ്പിലാണ്. ആറു മാസം കൊണ്ട് അച്ഛനെ കാണാൻ വന്നതാ ഞാൻ, അവസാനം എന്റെ മോൾടെ ശവമടക്ക് കാണേണ്ട അവസ്ഥയാ എനിക്ക്..ഈ വീടു വച്ചിട്ട്’– അജികുമാർ പറഞ്ഞു.
കിടപ്പുരോഗിയായ മുത്തച്ഛനെ നോക്കിയിരുന്നത് അഭിരാമിയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണം കോവിഡ് പ്രതിസന്ധിയെന്നും അജികുമാര്‍ വിതുമ്പലോടെ പറഞ്ഞു. മോൾടെ പഠിപ്പും അച്ഛന്റെയും ഭാര്യയുടെയും ആശുപത്രിച്ചെലവുമൊക്കെയായി പ്രതിസന്ധിയിലായിരുന്നു. തുക അടയ്ക്കാത്തതിന്റെ രണ്ടു മൂന്നു പേപ്പർ വന്നതിനാലാണ് ഇപ്പോൾ താൻ ഓടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us