ജപ്തി നോട്ടിസ് പതിച്ചതില്‍ വീഴ്ചയുണ്ടായി; വീടിനു മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു ബിരുദ വിദ്യാർഥിനി അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലം സഹകരണ റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: വീടിനു മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു ബിരുദ വിദ്യാർഥിനി അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ, ജപ്തി നോട്ടിസ് പതിച്ചതില്‍ വീഴ്ചയുണ്ടായെന്ന് കൊല്ലം സഹകരണ റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്.

Advertisment

publive-image

അജികുമാറിന്‍റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടിസ് കൈമാറിയത് തെറ്റാണ്. വായ്പയെടുത്ത അജികുമാറിനായിരുന്നു നോട്ടിസ് കൈമാറേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

അജികുമാറിന്‍റെ പിതാവിന് ജപ്തി നോട്ടിസിന്റെ ഉള്ളടക്കത്തെ കുറിച്ച് പറഞ്ഞുകൊടുക്കാതെ ഒപ്പിട്ടുവാങ്ങിയതിൽ ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ചയുണ്ടായി. വായ്പ എടുത്തയാൾ സ്ഥലത്തുണ്ടെങ്കിൽ അയാളെ നേട്ടിസ് ഏൽപ്പിക്കുകയും അയാളെകൊണ്ട് ഒപ്പിട്ടുവാങ്ങുകയും ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമിയെ (20) ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാൻ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്.

Advertisment