സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പള്ളിമുക്കില്‍ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി ഷംനാദ് രക്ഷപ്പെടുകയായിരുന്നു.

Advertisment

publive-image

സംഭവത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്‍റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഷംനാദ് ഹർത്താലിനിടെ റോഡിൽ ഇറങ്ങിയ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ സംഘമായി എത്തി ഷംനാദിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.

പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച ഷംനാദ് എതിരെ വന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്‍ത്തി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

Advertisment