New Update
പൂയപ്പള്ളി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പള്ളി മൺ കിഴക്കേക്കര കൊല്ലം കോണിൽ വീട്ടിൽ അഖിൽ (23) ആണ് പിടിയിലായത്. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അഖിൽ കോയമ്പത്തൂരിലേക്കു കടന്നു.
Advertisment
/sathyam/media/post_attachments/DaKgN3GJA1g4Y2TJZlw8.jpg)
കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷം മുൻപും സമാനമായ കേസുകളിൽ അഖിൽ പ്രതിയായിരുന്നു.
പൂയപ്പള്ളി എസ്എച്ച് ഒ എസ്.ടി.ബിജുവിന്റെ നിർദേശ പ്രകാരം എസ്ഐ അഭിലാഷ്, എഎസ്ഐ മാരായ രാജേഷ്, അനിൽകുമാർ, സിപിഒമാരായ മുരുകേശ്, അൻവർ വിഷ്ണു, അനിൽ, അനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us