കൊല്ലം: വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറീസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡ്രൈവര്‍ ജോമോന്‍ (ജോജോ പത്രോസ്) അറസ്റ്റില്‍. കൊല്ലം ചവറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
/sathyam/media/post_attachments/HEiluRgSg5lBhmiRAg1j.jpg)
തിരുവനന്തപുരത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലം ചവറ ശങ്കരമങ്കലത്ത് നിന്ന് ചവറ പൊലീസ് ജോമോനെ പിടികൂടി വാളാഞ്ചേരി പൊലീസിന് കൈമാറിയത്.