പ്രണയം നിരസിച്ചതിന് പക; കൊല്ലത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് ബ്ലേഡുമായി എത്തി അതിക്രമം നടത്തി

New Update

കൊല്ലം: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ യുവാവ് പിടിയിൽ. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പെണ്‍കുട്ടി താമസിക്കുന്ന വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഷംനാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ഇയാൾ കൊലപാതക കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.  ന്യൂമാഹിയില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് കൊല്ലത്തും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പടുന്നത്.

Advertisment