കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം, മരുമക്കൾ അറസ്റ്റിൽ; നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

New Update

കൊല്ലം: കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാവനാട് സ്വദേശി ജോസഫിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്.

Advertisment

publive-image

ഇയാളുടെ മരുമക്കളായ കാവനാട് സ്വദേശികളായ പ്രവീൺ, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Advertisment