സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചത് പൊലീസുകാരുടെ വാർത്താ ഗ്രൂപ്പിൽ; കൊല്ലത്ത് സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയ കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്

New Update

കൊല്ലം: കൊല്ലത്ത് സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയ കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പൊലീസ് വാർത്തകൾ നൽകാൻ പൊലീസുകാർ തന്നെ സൃഷ്ടിച്ച ഗ്രൂപ്പിലാണ് ദൃശ്യങ്ങൾ തെറ്റിദ്ധാരണ പടർത്തുന്ന നിലയിൽ പ്രചരിപ്പിച്ചത്.

Advertisment

publive-image

സൈനികൻ പൊലീസുകാരെ മർദ്ദിക്കുന്നു എന്ന പേരിലാണ് പൊലീസ് സ്റ്റേഷനിലെ മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങൾ പക്ഷേ പൊലീസിന് തന്നെ തിരിച്ചടിയായി. വിഘ്നേഷ് പരാതി നൽകിയ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടില്ല. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Advertisment