ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ക്രൂരമായ ആക്രമിച്ച യുവാക്കളെ കീഴ്പ്പെടുത്തിയത് രക്ഷപ്പെടാതിരിക്കാന്‍; സംഭവം നടക്കുമ്പോൾ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വിനോദും താനും അവിടെ ഉണ്ടായിരുന്നില്ല; കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനെയും സൈനികനായ സഹോദരനെയും മർദിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി പൊലീസ്

New Update

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനെയും സൈനികനായ സഹോദരനെയും മർദിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി പൊലീസ്. സസ്പെൻഷനിലായ എസ്ഐ എ.പി. അനീഷിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

Advertisment

publive-image

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ക്രൂരമായ ആക്രമിച്ച യുവാക്കളെ കീഴ്പ്പെടുത്തിയത് രക്ഷപ്പെടാതിരിക്കാനെന്നും സംഭവം നടക്കുമ്പോൾ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വിനോദും താനും അവിടെ ഉണ്ടായിരുന്നില്ലെന്നും എസ്ഐ ശബ്ദ സന്ദേശത്തിൽ പറയുന്നു.

കിളികൊല്ലൂർ സ്റ്റേഷനിലെ റൈറ്ററെ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി തലയിടിച്ച് പൊട്ടിക്കുകയും മൂക്കിന്റെ പാലം തകർക്കുകയും ചെയ്‌ത പ്രതികളെ രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാണ് പൊലീസ് കീഴ്‌പ്പെടുത്തിയതെന്നും എ.പി അനീഷ് പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ നിലവിളി കേട്ട് അപ്പുറത്തുള്ള കെട്ടിട്ടത്തിൽ നിന്ന് താനും സിഐയും ഓടിവരുമ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ ചോരയൊലിപ്പിച്ചു നിൽക്കുന്നതാണ് കാണുന്നതെന്നും എസ്ഐ എ.പി. അനീഷ് പറയുന്നു.

മൂന്ന് വനിതാ പൊലീസുകാരാണ് ഈ സമയത്ത് അവിടെ ഉണ്ടായിരുന്നത്. പ്രതികൾ രക്ഷപ്പെട്ടു പോകാനാണ് സാധ്യത മനസ്സിലാക്കിയാണ് മതിയായ ബലം പ്രയോഗിച്ച് പ്രതികളെ കീഴ്‍പ്പെടുത്തിയതെന്നും എസ്ഐ പറയുന്നു.

Advertisment