അഭിഭാഷകന് വെടിയേറ്റ സംഭവം: പ്രതി നിരന്തരം ഭീഷണിപ്പെടുത്തി, മുകേഷിന്റെ അച്ഛനെ നേരത്തെ ഹെൽമറ്റ് കൊണ്ട് തലക്ക് അടിച്ചു, കൊല്ലുമെന്ന് പറഞ്ഞിരുന്നു; അഭിഭാഷകന്റെ കുടുംബം

New Update

കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിടിയിലായ പ്രൈം അലക്‌സ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു പരിക്കേറ്റ മുകേഷിന്റെ അമ്മ കനകമ്മ.

Advertisment

publive-image

മുകേഷിന്റെ അച്ഛനെ നേരത്തെ ഇയാൾ ഹെൽമറ്റ് കൊണ്ട് തലക്ക് അടിച്ചു പരിക്കേല്പിച്ചിരുന്നു. തർക്കത്തിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് പ്രൈം മുകേഷിന്റെ വീട് അടിച്ചു തകർത്തു. മുകേഷിനെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി മുകേഷിന്റെ അമ്മ പറഞ്ഞു

ഇന്നലെ രാത്രിയാണ് പ്രൈം അലക്സ് അഭിഭാഷകനായ മുകേഷിനെ പ്രൈം അലക്സ് വെടിവെച്ചത് . തോളിന് പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

Advertisment