സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പുതിയ വഴിത്തിരിവ്; കുണ്ടമണ്‍കടവിൽ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശിന്റെ സഹോദരന്റെ മൊഴി

New Update

കുണ്ടമൺകടവ്: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കുണ്ടമണ്‍കടവിൽ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശിന്റെ സഹോദരൻ മൊഴി നൽകി. പ്രകാശ് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തെന്നും സഹോദരൻ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കി. പ്രശാന്തിന്റെ രഹസ്യമൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

Advertisment

publive-image

ആശ്രമം 2018 ഒക്ടോബർ 27 ന് പുലർച്ചെയാണ് തീവച്ചു നശിപ്പിക്കാൻ ശ്രമമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ചിന് ഇതുവരെ പ്രതികളെ കണ്ടെത്താനായിരുന്നില്ല.

അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും അനന്തര നടപടികളും മരവിച്ചു. ഇതിനിടെയാണ് തീയിട്ടത് ആർഎസ്എസ് പ്രവർത്തകനായ സഹോദരനും സുഹൃത്തുക്കളും ചേർന്നാണെന്ന് പ്രശാന്ത് എന്നയാൾ മൊഴി നൽകിയത്.

Advertisment