ഓട നിർമാണത്തിനായി എത്തി, മടങ്ങി പോകും വഴി കുളിമുറിയിൽ വെളിച്ചം കണ്ട്‌ മൊബൈൽഫോണിൽ ദൃശ്യം പകർത്തി, യുവാവ് അറസ്റ്റിൽ

New Update

ചവറ: ഓട നിർമാണത്തിനായി എത്തി മടങ്ങി പോകും വഴി കുളിമുറിയിൽ വെളിച്ചം കണ്ട് വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. പന്മന വടക്കുംതല കുറ്റിവട്ടം ഉദിരൻ കാവിൽ രാജീവ് (32) ആണ് പിടിയിലായത്.

Advertisment

publive-image

ഓട നിർമാണത്തിനായി എത്തിയ ഇയാൾ മടങ്ങി പോകും വഴി കുളിമുറിയിൽ വെളിച്ചം കണ്ട് മൊബൈൽഫോണിൽ ദൃശ്യം പകർത്തുകയായിരുന്നു. ശ്രദ്ധയിൽപെട്ട സ്ത്രീ ബഹളം വച്ചതിനെത്തുടർന്ന് കടക്കുകയായിരുന്നു.

പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇൻസ്പെക്ടർ യു.പി.വിപിൻകുമാർ, എസ്ഐ ജയപ്രകാശ്, സിപിഒമാരായ ഷെഫീക്ക്, ഹരിലാൽ, സബിത എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment