കൊല്ലത്ത്‌ യുവതിയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ; കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി– ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു മുൻപിൽ ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ

New Update

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു.
പ്രവിത (35), മകൾ അനിഷ്‌ക (8 മാസം) എന്നിവരാണു മരിച്ചത്. കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി– ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു മുൻപിൽ ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Advertisment

publive-image

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. നാരായണന്റെയും സതിയുടെയും മകളാണു പ്രവിത. ഭർത്താവ്: സുരേഷ് ബാബു. അനാമിക മറ്റൊരു മകളാണ്.

Advertisment