ട്രാൻസ്ഫോമറിനു സമീപം ഷോക്കേറ്റു വീണ അണ്ണാനു കൃത്രിമശ്വാസോച്ഛ്വാസം നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കെഎസ്ഇബി ജീവനക്കാർ !

New Update

ശാസ്താംകോട്ട: വൈദ്യുതാഘാതമേറ്റ അണ്ണാനു കൃത്രിമശ്വാസോച്ഛ്വാസം നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു കെഎസ്ഇബി ജീവനക്കാർ.

Advertisment

publive-image

കഴിഞ്ഞ ദിവസം വൈകിട്ട് പതാരം തൈവിള ജംക്‌ഷനിലെ ട്രാൻസ്ഫോമറിനു സമീപം ഷോക്കേറ്റു വീണ അണ്ണാനെ കെഎസ്ഇബി ശൂരനാട് സെക്‌ഷനിലെ‍ ലൈൻമാൻമാരായ കരുനാഗപ്പള്ളി പണ്ടാരതുരുത്ത് സ്വദേശി രഘു, ചവറ തെക്കുംഭാഗം സ്വദേശി ജി.ബിജു, ഡ്രൈവർ പതാരം സ്വദേശി രഘു എന്നിവർ ചേർന്നാണു സിപിആർ നൽകി രക്ഷിച്ചത്.

വൈദ്യുത ലൈനിനു കുറുകെക്കിടന്ന മരക്കൊമ്പ് മുറിക്കാനായി ലൈൻ ഓഫ് ചെയ്യാൻ എത്തിയപ്പോഴാണ്, ഷോക്കേറ്റു വീണ അണ്ണാൻ ചലനമറ്റു നിലത്തു കിടക്കുന്നത് ശ്രദ്ധയിൽപെടുന്നത്.‍ സിപിആർ നൽകി ജീവൻ രക്ഷിക്കാനുള്ള പരിശീലനം‍ ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു.

Advertisment