കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

New Update

കൊല്ലം : ചിതറയിൽ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കടയ്ക്കൽ താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ് നായയുടെ കടിയേറ്റത്. സിന്ധു, ഫിദ ഫാത്തിമ, ശിഹാബുദ്ദീൻ എന്നിവരെ വൈകീട്ടും രാഘവൻ, ബിനു, ഫ്രാൻസിസി എന്നിവരെ രാത്രിയോടെയുമാണ് നായ കടിച്ചത്.

Advertisment

publive-image

ഈ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു ഇവരുടെ പരിക്കുകളൊന്നും സാരമല്ല. ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

Advertisment