കൊല്ലത്ത് യുവ ഡോക്ടര്‍ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

New Update

അഞ്ചല്‍: കൊല്ലത്ത് യുവ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇ.എന്‍.ടി. ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

കഴിഞ്ഞ ദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് അർപ്പിതയെ കണ്ടെത്തിയത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏകമകളാണ്. എം.ബി.ബി.എസ് പഠനത്തിനുശേഷം പി.ജി. അവസന വര്‍ഷ വിദ്യാര്‍‌ത്ഥിയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

Advertisment