പുനലൂര്‍ സ്വദേശി റാണാ പ്രതാപിൻ്റെ മരണം അന്വേഷിക്കാൻ സിബിഐ: സത്യം തെളിയുമെന്ന വിശ്വാസത്തിൽ കുടുംബം

New Update

കൊല്ലം: പുനലൂര്‍ സ്വദേശി റാണാ പ്രതാപിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ സിബിഐ എത്തുന്നതോടെ സത്യം തെളിയുമെന്ന വിശ്വാസത്തിലാണ് കുടുംബം. 2011 മാര്‍ച്ച് 26 - പത്താം ക്ലാസിലെ അവസാന പരീക്ഷയെഴുതാൻ പോയ മകൻ ഒരു ബേക്കറിയിൽ തല കറങ്ങി വീണുവെന്ന വിവരമാണ് അച്ഛൻ സുധീന്ദ്ര പ്രസാദ് അറിഞ്ഞത്. ഓടിച്ചെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മകൻ ജീവനോടെയില്ലെന്ന് ഡോക്ടര്‍മാർ പറഞ്ഞു.

Advertisment

publive-image

പിന്നീട് നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നാണ് റാണാ പ്രതാപ് മരിച്ചതെന്ന കാര്യം കുടുംബം അറിയുന്നത്. പക്ഷേ എങ്ങനെ മരിച്ചുവെന്ന് മാത്രം കണ്ടെത്താനായില്ല. നീതി തേടി അലഞ്ഞ അച്ഛൻ സുധീന്ദ്ര പ്രസാദ് സിബിഐ അന്വേഷണത്തിനായി ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസം അന്വേഷണം സിബിഐക്ക് വിട്ട കോടതി ഉത്തരവ് കേൾക്കാൻ പക്ഷേ അച്ഛൻ ഉണ്ടായിരുന്നില്ല. അച്ഛൻ്റെ സ്ഥാനത്ത് നിന്ന് പിന്നെ കേസ് നടത്തിയത് അമ്മയും സഹോദരനുമാണ്.

തുടക്കം മുതൽ അന്വേഷണത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് കുടുംബം പറയുന്നത്. പരാതി നൽകി 20 ദിവസത്തിന് ശേഷമാണ് മൊഴിയെടുക്കാൻ പൊലീസ് വീട്ടിലെത്തിയത്.

Advertisment