New Update
ചാത്തന്നൂർ: ചാത്തന്നൂരിൽ ശീമാട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കൊടുമൺ ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ജയകുമാർ (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.15-ന് ചാത്തന്നൂർ ശീമാട്ടി ജെ.എസ്.എം ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം.
Advertisment
/sathyam/media/post_attachments/5krX8wgfspUx1ZWXv2OH.jpg)
ഭാര്യാസഹോദരൻ വിനീതിന്റെ വിവാഹത്തിൽ പങ്കെടു ക്കുന്നതിനായി കൊട്ടിയം മുഖത്തലയിലേക്ക് ബൈക്കിൽ പോകു കയായിരുന്നു ജയകുമാർ.
പാരിപ്പള്ളി ഭാഗത്തേക്കുപോയ കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജയകുമാറിന്റെ ശരീരത്തിൽ മറ്റൊരു വാഹനം കയറിയതായി ദൃക്സാ ക്ഷികൾ പറഞ്ഞു. ഭാര്യ: വിനിത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us