New Update
കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ ഇന്നലെ പിടികൂടിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. അഞ്ചല്‍ സ്വദേശി ഇരുപത്തിനാലുകാരനായ നാസുവാണ് ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലുളളത്.
Advertisment
/sathyam/media/post_attachments/yZmEGaMZhUNNQ5NRLNS8.jpg)
മങ്ങാട് സ്വദേശിയായ ഉമയെ ബീച്ചില്‍ വച്ച് പരിചയപ്പെട്ടെന്നും റെയില്‍വേ കെട്ടിടത്തിലേക്ക് കൊണ്ടുവന്നെന്നും യുവാവ് സമ്മതിച്ചു. ഇതിനിടെ യുവതിക്ക് അപസ്മാരം ഉണ്ടായപ്പോള്‍ ഉപേക്ഷിച്ചു. പിന്നീട് ബ്ളേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കൂടി പരിശോധിച്ച് ചോദ്യം ചെയ്യല്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us