New Update
കൊല്ലം: കൊല്ലത്ത് യുവതി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്ന് പൊലീസ്. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി അഞ്ചൽ ലക്ഷംവീട് കോളനിയിലെ നാസു (24) നെതിരെ കൊലപാതക കുറ്റം കൂടി ചുമത്തി. ഇയാൾ യുവതിയുടെ മൊബൈലും പണവും കവർന്നെന്നും പൊലീസ് അറിയിച്ചു.
Advertisment
/sathyam/media/post_attachments/lzkJ24lvFUOoa1mx5xsD.jpg)
പ്രതിയെ ഇന്നലെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം ബീച്ചിൽവച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കാൻ ശ്രമിക്കുകയും മൽപ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us