കൊല്ലം: കരുനാഗപ്പള്ളിയിൽ പിടികൂടിയ ഒരു കോടി രൂപയുടെ പാൻമസാല കടത്തിയത് സിപിഎം നേതാവിന്റെ ലോറിയിലാണെന്ന് കണ്ടെത്തൽ. ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലർ എ ഷാനവാസിന്റേതാണ് ലോറി എന്ന് പോലീസ് കണ്ടെത്തി.
/sathyam/media/post_attachments/EdKqotJDzsBxGDIfAzMs.jpg)
പച്ചക്കറികൾക്കൊപ്പം ലോറികളിൽ കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് രണ്ടു ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഇതിൽ കെ എൻ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കൾ കടത്തിയതതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കർണാടകയിൽ നിന്നാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. സവാള ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകൾ. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാൻ മസാല പാക്കറ്റുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലോറി ഉടമയായ ഷാനവാസ് സിപിഎം കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us