New Update
കൊല്ലം: ഉമയനല്ലൂരില്‍ വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോയ സ്വകാര്യബസ് മറിഞ്ഞ് പതിനെട്ടു പേര്‍ക്ക് പരുക്കേറ്റു. കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. രാവിലെ എട്ടരയോടെ മൈലാപ്പൂരിനും ഉമയനല്ലൂരിനും മധ്യേ കല്ലുകുഴിയിലായിരുന്നു അപകടം.
Advertisment
/sathyam/media/post_attachments/i9EoBntnAgRMTZvkePWm.jpg)
മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്വകാര്യ മിനിബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് റോഡു വശത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇട റോഡില്‍നിന്ന് മറ്റൊരു വാഹനം കയറി വന്നപ്പോള്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായെന്നാണ് ബസ് ഡ്രൈവറുടെ മൊഴി. മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us