കൊട്ടാരക്കരയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഹോട്ടലുകളിൽ പരിശോധന, 5 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു, വിവരങ്ങൾ പുറത്ത് വിട്ടു

New Update

കൊല്ലം : ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഹോട്ടലുകളിൽ പരിശോധന. കൊല്ലം കൊട്ടാരക്കര നഗരസഭാ പരിധിയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

Advertisment

publive-image

നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടൽ ആദിത്യ, ഗലീലി, രുചി ജനകീയ ഹോട്ടൽ, ഡി കേക്ക് വേൾഡ്, പലാറ്റിനോ മൾട്ടി കുസീൻ റെസ്റ്റോറന്റ്  എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കൻ കറി, പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് പിടിച്ചത്.

Advertisment