കൊല്ലം: സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ലിയതിന്റെ ചിത്രം പകർത്തി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി അടിച്ചൊടിച്ചു. കൊല്ലം കടയ്ക്കൽ പാങ്ങലുകാട് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാഴ്ച മുൻപ് കടയ്ക്കൽ പാങ്ങലുകാട് ജംക്‌ഷനിൽ സ്ത്രീകൾ തമ്മിൽ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തു.
/sathyam/media/post_attachments/AMhyuqstr3yh0jhVUi9c.jpg)
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കൂട്ടത്തിലെ ഒരു യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനാണ് പരുക്കേറ്റത്. അൻസിയ എന്ന സ്ത്രീ കമ്പിവടികൊണ്ട് അടിച്ചെന്നാണ് വിജിത്തിന്റെ പരാതി.
ഇടതു കൈയ്ക്ക് പരുക്കേറ്റ വിജിത്തിനെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഓട്ടോറിക്ഷക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിജിത്തിന്റെ പരാതിയിൽ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കടയ്ക്കൽ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് നടപടികൾ വൈകുകയാണ്.
സംഘർഷത്തിൽ ഉൾപ്പെട്ട മറ്റു രണ്ടു സ്ത്രീകൾ നൽകിയ പരാതിയിലും ഇതേ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികളെ മർദിച്ചതിന് എസ്‌സിഎസ്ടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us