New Update
കൊല്ലം: മങ്ങാട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ , കാറിൻറെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മരുമകൾ രേഷ്മയ്‌ക്കും ചെറുമകൾ സാൻസ്‌കൃതിക്കുമാണ് പരുക്കേറ്റത്.
Advertisment
/sathyam/media/post_attachments/i1CM46g1Ko8L8pplGIA6.jpg)
ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us