കൊല്ലത്തെ ഡോക്ടര്‍ക്കേറ്റത് അഞ്ച് കുത്തുകള്‍; നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവ്

New Update

കൊല്ലം: താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടറെ പ്രതി കുത്തിയത് അഞ്ചുതവണ. നെഞ്ചിലും കഴുത്തിലും പിന്നിലുമായാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. ഇതില്‍ നെഞ്ചിലും കഴുത്തിലുമേറ്റ മുറിവ് ആഴത്തിലുള്ളതാണ്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് തുളഞ്ഞുകയറിയതായാണ് വിവരം.

Advertisment

publive-image

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതി സന്ദീപ് അധ്യാപകനാണ്. എംഡിഎംഎ ഉപയോഗിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Advertisment