കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കമഴ്ത്തി വീഴ്ത്തിയ ശേഷം സന്ദീപ് ശരീരത്തിൽ തുടരെ ആഞ്ഞു കുത്തുകയായിരുന്നുവെന്ന് സഹപ്രവർത്തകൻ ഡോ. മുഹ​മ്മദ് ഷിബിൻ. സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ സ്തബ്ധനാണ് ദൃക്സാക്ഷിയായ ഡോ. ഷിബിൻ.
/sathyam/media/post_attachments/3CqkdwQKCqgotJ2jQEim.jpg)
കുത്തേറ്റ് അവശനിലയിലായ ഡോ.വന്ദനയെ കോരിയെടുത്തു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ജീവൻ നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായും ഷിബിൻ പറയുന്നു. ഹൗസ് സർജൻമാരായ ഷിബിനും വന്ദനയുമായിരുന്നു അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ. സന്ദീപിന്റെ മുറിവുകൾ വൃത്തിയാക്കാൻ നഴ്സിങ് സ്റ്റാഫിനു നിർദേശം നൽകി ഇരുവരും മുറിക്കു പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പിന്നീടായിരുന്നു അതിക്രമം.
വന്ദനയെ കമഴ്ത്തി വീഴ്ത്തി സന്ദീപ് ശരീരത്തിൽ തുടരെ ആഞ്ഞു കുത്തുന്ന കാഴ്ചയാണു ഷിബിനു കാണാൻ കഴിഞ്ഞത്. കയ്യും മുടിയും കുത്തിപ്പിടിച്ചായിരുന്നു ആക്രമണം. വന്ദനയെ മോചിപ്പിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീടു കയ്യിൽ പിടിച്ചുവലിച്ചതോടെ സന്ദീപിന്റെ പിടി അയഞ്ഞു. തുടർന്നു വന്ദനയെയും കൊണ്ടു ഷിബിൻ നിരീക്ഷണ മുറിയിൽനിന്ന് ആശുപത്രിയുടെ പുറത്തേക്ക് ഓടി. സന്ദീപ് ആശുപത്രിക്കു പുറത്തേക്കു വരാതിരിക്കാൻ പൊലീസുകാർ വാതിൽ കുറ്റിയിട്ടു. വൈകാതെ ജീപ്പിൽ വന്ദനയെ കൊട്ടാരക്കര വിജയ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us