‘മന്ത്രി അങ്ങനെ പറയില്ല, വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാകാം’, വീണാ ജോർജിന് പിന്തുണയുമായി ഡോ. സുൽഫി നൂഹു

New Update

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ട സംഭവത്തിൽ മന്ത്രിക്ക് പിന്തുണയുമായി ഐ.എം.എ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ സുൽഫി നൂഹു. മന്ത്രി അത്തരത്തിൽ പറയുമെന്ന് കരുതുന്നില്ലെന്നും അവരുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാകാമെന്നും ഡോ സുൽഫി പറഞ്ഞു.

Advertisment

publive-image

ഈ സംഭവം മന്ത്രിയെ അറിയിച്ചപ്പോൾത്തന്നെ മന്ത്രി കരയുകയായിരുന്നു. മന്ത്രി അങ്ങനെ പറയുമെന്ന് ഒട്ടും കരുതുന്നില്ല. വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാകാം, ഡോ സുൽഫി മന്ത്രിക്ക് പിന്തുണയറിയിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മന്ത്രി വീണാ ജോർജ് പറഞ്ഞ വാക്കുകളെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചത്. കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നവെന്നും അതിനാല്‍ ആക്രമണം ഉണ്ടായപ്പോള്‍ തടയാനായില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനെതിരെ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെപ്പോലും വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് പ്രതിപക്ഷവും മാധ്യമങ്ങളും അവരുടെ തലപ്പത്തിരിക്കുന്നവരും ഓര്‍ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Advertisment