New Update
കൊല്ലം: ആയൂർ മേഖലയിൽ വീണ്ടും കാട്ടുപോത്തിന്റെ സാന്നിധ്യമെന്ന സംശയം. ആയൂർ ഇടുക്കുപാറയിൽ കാട്ടുപോത്തിന്‍റേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.
Advertisment
/sathyam/media/post_attachments/WiLmT1AjtizPw7kEXWvl.jpg)
ആയൂരിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടതിന് സമീപത്താണ് വീണ്ടും കാട്ടുപോത്തിനെ കണ്ടത്. കൊല്ലപ്പെട്ട സാമുവൽ വർഗ്ഗീസിന്‍റെ കുടുമ്പത്തിന് സഹായധനമായി 5 ലക്ഷം രൂപ ജില്ലാ കളക്ടർ കൈമാറി.
അതേസമയം ചാലക്കുടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങി. കാലടി റേഞ്ച് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലാണ് കാട്ടുപോത്ത് മടങ്ങിയത്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us