ആയൂരില്‍ കാട്ടുപോത്തിനായി തെരച്ചിൽ തുടർന്ന് വനംവകുപ്പ്; കണ്ടാൽ ഉടൻ മയക്കുവെടി

New Update

കൊല്ലം:  ആയൂരില്‍ കാട്ടുപോത്തിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ രണ്ട് റേഞ്ചിലെ ഉദ്യോഗസ്ഥർ പ്രത്യേക മേഖലകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. രാവിലെ കാട്ടുപോത്തിനെ കണ്ടെത്തിയെങ്കിലും പിന്നീട് വേഗത്തിൽ കാട്ടിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു. കാട്ടുപോത്തിനെ കണ്ടെത്തിയാൽ ഉടൻ തന്നെ മയക്കുവെടിവെക്കാനാണ് നീക്കം. ഇതിനായി വിദഗ്ദ്ധ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisment

publive-image

കാട്ടുപോത്തിന്റെ കുത്തേറ്റുമരിച്ച കൊല്ലം ഇടമുളയ്ക്കൽ സ്വദേശി സാമുവൽ വര്‍ഗീസിന്റെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച്ച നടക്കും. പോസ്റ്റുമോർട്ടം നടപടിക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച്ച രാവിലെയാണ് റബ്ബര്‍ തോട്ടത്തിൽ നിന്ന സാമുവലിനെ കാട്ടുപോത്ത് ആക്രമിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് സാമുവൽ ഗൾഫിൽ നിന്ന് മടങ്ങി എത്തിയത്. അക്രമത്തിന് ശേഷം താഴ്ചയിലേക്ക് വീണ കാട്ടുപോത്തും ചത്തിരുന്നു.

അതേസമയം, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ കൊല്ലപ്പെട്ട കാക്കോ സംസ്കാരം ഇന്ന് നടക്കും. കണമല സെന്‍റ് മേരിസ് പള്ളി സെമിത്തേരിയിൽ ആണ് സംസ്കാര ചടങ്ങുകൾ. അതേസമയം 2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. എന്നാൽ പോത്തിന് പിടികൂടി കാട്ടിലേക്ക് വിടാമെന്ന നിലപാടിലാണ് വനം വകുപ്പ്. രണ്ടുദിവസമായി മേഖലയിൽ കാട്ടുപോത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Advertisment