പുതിയ ബാഗും പുസ്തകങ്ങളും തയ്യാറാക്കി, പക്ഷേ സ്കൂളിലേക്ക് പോകാൻ സഞ്ജയ് ഇല്ല

New Update

കൊല്ലം:  പ്രവേശനോത്സവ ദിവസം നാടിനെ കണ്ണീരിലാഴ്ത്തി സഞ്ജയ്. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ സഞ്ജയ് ആണ് പ്രവേശനോത്സവ ദിവസം നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞത്. കുട്ടി പനി ബാധിച്ച് മരിക്കുകയായിരുന്നു.

Advertisment

publive-image

കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സഞ്ജയ്. പത്ത് വയസായിരുന്നു. ആനക്കോട്ടൂർ സന്തോഷ് ഭവനത്തിൽ സന്തോഷിന്റെയും പ്രീതയുടെയും മകനായിരുന്നു. ഇന്ന് സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി പനി മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ മുതൽ കുട്ടി പനി ബാധിച്ച് അവശനായിരുന്നു. എന്നാൽ അച്ഛൻ സന്തോഷ് ജോലിക്ക് പോയതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. കുട്ടിയുടെ അമ്മ പ്രീത സന്തോഷിനെ വിളിച്ച് കുഞ്ഞിന് പനിയാണെന്ന് അറിയിച്ചിരുന്നു.

സന്തോഷ് കുട്ടിക്ക് കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രീത ഇതൊക്കെ നൽകിയെങ്കിലും കഴിച്ചതെല്ലാം കുട്ടി ഛർദ്ദിച്ചു. തുടർച്ചയായി ഛർദ്ദിച്ച് കുട്ടി അവശ നിലയിലായി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പനി ബാധിച്ചാണോ കുട്ടിയുടെ മരണം എന്നതിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisment