New Update
കൊല്ലം: കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ മരണ വാര്‍ത്ത കേട്ട് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.
Advertisment
/sathyam/media/post_attachments/nuQEs2bZYhQN6oVtXiSs.webp)
'എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ... അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു.... ലക്ഷ്മി നക്ഷത്ര പറഞ്ഞു.
ഹാസ്യരംഗത്ത് ഏറെക്കാലമായി സജീവമായിരുന്ന സുധി സ്വകാര്യ ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us