പത്തനാപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു

New Update

കൊല്ലം: പത്തനാപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പത്തനാപുരം റേയ്ഞ്ച് ചാലിയാക്കരയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് 15 വയസുള്ള കട്ടുകൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞത്.

Advertisment

publive-image

പത്തനാപുരം റെയിഞ്ചിൽ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചങ്ങപ്പാറ കമ്പിലൈൻ ഭാഗത്ത് വനപാലകരാണ് രണ്ട് ദിവസത്തോളം പഴക്കം വരുന്ന കാട്ടുകൊമ്പന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പത്തനാപുരം റേഞ്ചിൽ സമാനരീതിയിൽ രണ്ടാമത്തെ കൊമ്പനാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ചരിയുന്നത്.

പുന്നല കടശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞിരുന്നു. വന്യമ്യഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാനാണ് വൈദ്യുതി വേലിയിൽ വൈദ്യുതി കടത്തിവിട്ടത്.

Advertisment