കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

New Update

കൊല്ലം: കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം. കാവനാടും പരവൂരുമാണ് അപകടം ഉണ്ടായത്. കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവതിയും യുവാവും മരിച്ചു.

Advertisment

publive-image

കാവാലം ചെറുകര സ്വദേശി ശ്രുതി (25), കോഴിക്കോട് നന്മണ്ട സ്വദേശി മുഹമ്മദ് നിഹാല്‍ (25) എന്നിവരാണ് മരിച്ചത്. പരവൂര്‍ പൂതക്കുളത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒഴുക്കുപാറ സ്വദേശികളായ രാഹുല്‍ (27),സുധിന്‍ (20) എന്നിവരാണ് മരിച്ചത്.

Advertisment