പോലീസിനെ ആക്രമിച്ച്‌ കടന്നുകളഞ്ഞ പ്രതിയെ ടണലില്‍ നിന്നും പോലീസ് പൊക്കി

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, February 14, 2020

കൊല്ലം: പോലീസിനെ ആക്രമിച്ച്‌ കടന്നുകളഞ്ഞപ്രതിയെ ഒടുവില്‍ ഒളിത്താവളത്തില്‍ നിന്നും പോലീസ് പൊക്കി. കൊല്ലം കൊട്ടിയം ഉമയനല്ലൂരിനു സമീപം പോലീസിനെ ആക്രമിച്ച ശേഷം റോഡിനടിയിലുളള ടണലില്‍ കയറി ഒളിച്ച പ്രതിയെയാണ് പോലീസ് പിടികൂടിയത്.

ടണലില്‍ ഇരുന്ന ഇയാളെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പിടികൂടിയത്. എഎസ്‌ഐ ബൈജുവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷമാണ് റഫീഖ് എന്നയാള്‍ ടണലില്‍ ഒളിക്കാന്‍ ശ്രമിച്ചത്.

×