New Update
കൊല്ലം: കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിവ് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെടല്‍. രാവിലെ മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം.
Advertisment
ഏതെങ്കിലും തരത്തിലുള്ള ഉത്തരവിന്റെ പകര്‍പ്പുമായി വന്നാലേ ടോള്‍ പിരിവ് ആരംഭിക്കാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ കമ്പനി മറുപടി നല്‍കിയില്ലെന്നും കളക്ടര്‍ പറഞ്ഞു.ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.