അച്ഛനും അമ്മയും ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെ മുറിയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞ് മണ്ണെണ്ണ കുടിച്ചു, കൊല്ലത്ത് ഒന്നര വയസ്സുകാരൻ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലത്ത് മണ്ണെണ്ണ കുടിച്ചതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ചു. ചവറയിൽ ഉണ്ണികൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷാണ് മരിച്ചത്. ഇവരുടെ ബന്ധുവീട്ടിൽ വച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു മരണം.

Advertisment

publive-image

കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെയാണ് ആരുഷ് മണ്ണെണ്ണ കുടിച്ചത്. മുറിയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി കുപ്പിയിൽ നിന്ന് മണ്ണെണ്ണ കുടിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.

കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപകത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐശ്വര്യയാണ് ആരുഷിന്റെ സഹോദരി.

Advertisment