പാലാ:കൊല്ലപ്പളളി കെ.എസ് ഇ ബി സെക്ഷനു കീഴിലുളള പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പതിവാണെന്ന പരാതി കിട്ടിയ ഉടനെ പരിഹാരമാർഗ്ഗം തേടി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി സെക്ഷൻ ഓഫീസിലെത്തി.
/sathyam/media/post_attachments/bxtoSeYmTtJSi2T8cqBq.jpg)
ഉദ്യോഗസ്ഥരോട് അടിയന്തിരമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം സ്ഥിരം പതിവാണ്. നാട്ടുകാർ ഉത്തരവാദിത്തപ്പെട്ട പലരോടും പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.
സഹികെട്ട് ജോസ് കെ മാണിയെ ചിലർ വിവരം അറിയിക്കുകയായിരുന്നു. അറിഞ്ഞ ഉടനെ കെഎസ്ഇബി ഓഫീസിലെത്തിയപ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല. ഉടൻ തന്നെ ഫോണിൽക്കൂടി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വൈദ്യുതി മുടങ്ങുന്നതിനും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരം കാണണം എന്ന് നിർദ്ദേശിച്ചു.
ഉചിതമായ നടപടി എടുക്കുമെന്ന് ഉറപ്പ് ഉദ്യോഗസ്ഥർ കൊടുക്കുകയും ചെയ്തു. ജോസ് കെ മാണിയുടെ ഇടപെടലിനെത്തുടർന്ന് വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് കൊല്ലപ്പളളിയിലും പരിസരപ്രദേശങ്ങളിലും ഉളളവർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us