കൊമാകി XGT CAT 2.0 വാണിജ്യ ഇലക്‌ട്രിക് വാഹനം പുറത്തിറക്കി

Tuesday, February 23, 2021

കൊമാകി പുതിയ XGT CAT 2.0 വാണിജ്യ ഇലക്‌ട്രിക് ബൈക്ക് പുറത്തിറക്കി. 75,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്. ഇലക്‌ട്രിക് ബൈക്കിന് 300-350 കിലോഗ്രാം പേലോഡ് ശേഷിയുമുണ്ട്. 1-1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ഇലക്‌ട്രിക് ബൈക്ക് ഉപയോഗിക്കൂ.

റിപ്പോര്‍ട്ട് പ്രകാരം ഒറ്റ ചാര്‍ജില്‍ ഈ ബൈക്കിന് 125 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കൊമാകി വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, കൂടാതെ നിരവധി സ്‌റ്റോറേജ് ഇടങ്ങള്‍ എന്നിവ ബൈക്കില്‍ നല്‍കിയിരിക്കുന്നു.

മുന്‍വശത്തും വശങ്ങളിലും പിന്നിലും ഒരു കാരിയറുണ്ട്. ലഗേജുകള്‍ ഉള്‍ക്കൊള്ളുന്നതിനായി പില്യണ്‍ സീറ്റ് മാറ്റാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്. പിന്നില്‍ ആറ് ഷോക്ക് അബ്‌സോര്‍ബറുകളുണ്ടെന്നും മുന്‍വശത്ത് ടെലിസ്‌കോപ്പിക് യൂണിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളുണ്ട്. 12 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. ഇരുമ്ബുകൊണ്ടാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. കൊമാകി രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകളും ഒരു ഇലക്‌ട്രിക് മോട്ടോര്‍സൈക്കിളും ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. കൊമാകി TN95, കൊമാകി SE ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍, കൊമാകി M 5 ഇലക്‌ട്രിക് മോട്ടോര്‍സൈക്കിള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

×