കൊറിയര്‍ വഴി മയക്കുമരുന്ന് വീട്ടില്‍; സംസ്ഥാനത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

New Update

കൊണ്ടോട്ടി: മയക്കുമരുന്നുകളുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (22), കല്ലായി അമന്‍വീട്ടില്‍ അകീല്‍ (20) എന്നിവരെയാണ് എല്‍.എസ്.ഡി. സ്റ്റാമ്ബുകളും എം.ഡി.എം.എയുമായി ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് സിയാങ്കണ്ടത്തുനിന്ന് പിടികൂടിയത്. .

Advertisment

publive-image

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിതരണംചെയ്യുന്നവരാണ് പിടിയിലായത്. ഇവരെ ചോദ്യംചെയ്തപ്പോള്‍ ടീച്ചേഴ്സ്, ഹോഫ്മാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന എല്‍എസ്ഡി സ്റ്റാമ്ബുകളും എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്നതായി പറയുന്നു. വളരെ ചെറിയ അളവില്‍ കൈവശംവച്ചാല്‍ 20 വര്‍ഷത്തിലധികം തടവുശിക്ഷയും പിഴയും ലഭിക്കുന്ന വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നാണ് എംഡിഎംഎ. മയക്കുമരുന്ന് കsത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment